അഭിപ്രായ വ്യത്യാസങ്ങളാല്‍ പാർലമെന്‍റ് തടസ്സപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ പൊതു താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ മുന്‍ഗണന നല്‍കി തീരുമാനം എടുക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് ജമ്മുവില്‍ പറ‌ഞ്ഞു

ദില്ലി: ജമ്മുകാശ്മീരില്‍ അനുച്ഛേദം 370 നീക്കം ചെയ്താലും ഇല്ലെങ്കിലും വ്യവസ്ഥിതിയില്‍ മാറ്റം വന്നതായി ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത്. ഉദ്ദേശങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചാണ് വ്യവസ്ഥിതി ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 

അഭിപ്രായ വ്യത്യാസങ്ങളാല്‍ പാർലമെന്‍റ് തടസ്സപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ പൊതു താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ മുന്‍ഗണന നല്‍കി തീരുമാനം എടുക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് ജമ്മുവില്‍ പറ‌ഞ്ഞു. അനുച്ഛേദം നീക്കം ചെയ്താലും ഇല്ലെങ്കിലും വ്യവസ്ഥിതിയില്‍ മാറ്റം ഉണ്ടായി, ഉദ്ദേശങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് വേണം വ്യവസ്ഥിതി ഉണ്ടാകാന്‍. അല്ലെങ്കില്‍ ആളുകള്‍ക്ക് പോരാടേണ്ടി വരും എന്നായിരുന്നു ആർഎസ്എസ് മേധാവിയുടെ വാക്കുകൾ.

Scroll to load tweet…