ഭീകരതക്കെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാ‌ർഢ്യം പ്രഖ്യാപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്റ്   പുചിന്‍ പിന്തുണ അറിയിച്ചത്

ദില്ലി: ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്ത്. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് വ്ലാദിമിർ പുചിൻ അറിയിച്ചു. ഭീകരതക്കെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാ‌ർഢ്യം പ്രഖ്യാപിക്കുന്നുവെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പുചിന്‍ പിന്തുണ അറിയിച്ചത്. റഷ്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഭീകരവാദത്തെ ചെറുക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രസഹകരണം ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred