Asianet News MalayalamAsianet News Malayalam

ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു, രക്ഷാസമിതി നവീകരിക്കണം: യുഎന്നിൽ എസ് ജയ്‌ശങ്കർ

കാനഡയുമായുള്ള നയതന്ത്ര ഭിന്നത പ്രത്യക്ഷ വിമർശനമായല്ലെങ്കിലും കേന്ദ്രമന്ത്രി യുഎന്നിൽ ഉന്നയിച്ചു

S Jaishankar speech at UN security council canada kgn
Author
First Published Sep 26, 2023, 7:07 PM IST

ന്യൂ യോർക്ക്: ലോകം അസാധാരണ പ്രക്ഷുബ്‌ധ സാഹചര്യത്തിലാണെന്ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു. ആഗോള തലത്തിൽ രാഷ്ട്രങ്ങൾ തമ്മിൽ പരസ്പര സഹകരണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎൻ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നമസ്തേ ഫ്രം ഭാരത് എന്ന അഭിസംബോധനയിലായിരുന്നു അദ്ദേഹം തന്റെ പ്രസംഗം തുടങ്ങിയത്. കുറച്ചു രാജ്യങ്ങൾ അജണ്ട തീരുമാനിക്കുന്ന കാലം അവസാനിച്ചുവെന്നും വിശ്വാസം വളർത്തുക, ആഗോള സഹകരണം ശക്തമാക്കുക എന്നീ ആശയങ്ങൾക്കാണ് ഇപ്പോൾ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ പരസ്പരം സഹകരണം വളർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ മുൻകൈയിൽ ആഫ്രിക്കൻ യൂണിയനെ ജി20 ലെ സ്ഥിരാംഗമായി അംഗീകരിച്ചു. യുഎൻ രക്ഷാസമിതി നവീകരിക്കേണ്ടതുണ്ട്. ആഫ്രിക്കൻ യൂണിയന് ജി20 ൽ നൽകിയ സ്ഥിരാംഗത്വം യുഎന്നിന് പ്രചോദനമാകട്ടെ.

ലോകം അസാധാരണ പ്രക്ഷുബ്‌ധ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ചില രാജ്യങ്ങൾ മാത്രം അജണ്ട നിശ്ചയിക്കുന്ന കാലം അവസാനിക്കുകയാണ്. ഘടനാപരമായ അസമത്വങ്ങളും തുല്യതയില്ലാത്ത വികസനവും ജനങ്ങൾക്ക് മേൽ ഭാരങ്ങൾ അടിച്ചേൽപ്പിക്കുന്നു. വളർച്ചയും വികസനവും ഏറ്റവും ദുർബലരായവരിലും കേന്ദ്രീകരിക്കണം. ജി 20 ൽ  ആഗോള ശ്രദ്ധ അർഹിക്കുന്ന വിഷയങ്ങൾക്ക് അവസരം ലഭിച്ചുവെന്നും അദ്ദേഹം നേട്ടമായി പറഞ്ഞു.

അതേസമയം കാനഡയുമായുള്ള നയതന്ത്ര ഭിന്നത പ്രത്യക്ഷ വിമർശനമായല്ലെങ്കിലും കേന്ദ്രമന്ത്രി യുഎന്നിൽ ഉന്നയിച്ചു. ഭീകരവാദത്തോടുള്ള പ്രതികരണം രാഷ്ട്രീയ താത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ചാകരുതെന്നായിരുന്നു പ്രസ്താവന. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ താത്പര്യമാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണമെന്ന് പരോക്ഷമായി വിമർശിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios