ദില്ലി: വരാനാരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചാരണത്തിന് എത്തുന്ന കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പാ‍ർട്ടി പുറത്തു വിട്ടു. മുപ്പത് നേതാക്കാളാവും പാ‍ർട്ടിക്കായി ബീഹാറിൽ പ്രചാരണത്തിനിറങ്ങുക. 

കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി എന്നിവരടക്കമുള്ള 30 നേതാക്കളാണ് പ്രചാരകരുടെ പട്ടികയിലുള്ളത്. രാജസ്ഥാനിൽ വിമതഭീഷണി ഉയ‍ർത്തിയ യുവനേതാവ് സച്ചിൻ പൈലറ്റും പ്രചാരണത്തിനായി പാ‍ർട്ടി തെരഞ്ഞെടുത്ത നേതാക്കളുടെ പട്ടികയിലുണ്ട്. 

അതേസമയം ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാനായി ബിജെപി ആസ്ഥാനത്ത് ജെപി നഡ്ഡയുടെ അധ്യക്ഷതയിൽ ഉന്നത നേതാക്കൾ യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ യോഗത്തിൽ പങ്കെടുത്തു.