സംഘടനാതലത്തില്‍ അച്ചടക്കം ആവശ്യമായതുകൊണ്ട്‌ തന്നെ താന്‍ പാര്‍ട്ടിയിലെ അച്ചടക്കമുള്ള അംഗമായിരിക്കുമെന്നാണ്‌ പ്രഗ്യ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്‌.

ദില്ലി: താന്‍ ഇനി പാര്‍ട്ടിയിലെ അച്ചടക്കമുള്ള അംഗമായിരിക്കുമെന്ന്‌ ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യാ സിംഗ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണകാലത്ത്‌ നാഥുറാം വിനായക്‌ ഗോഡ്‌സെയെക്കുറിച്ച്‌ വിവാദ പ്രസ്‌താവനകള്‍ നടത്തിയതിന്‌ ബിജെപി പ്രഗ്യയോട്‌ വിശദീകരണം ചോദിച്ചിരുന്നു.

സംഘടനാതലത്തില്‍ അച്ചടക്കം ആവശ്യമായതുകൊണ്ട്‌ തന്നെ താന്‍ പാര്‍ട്ടിയിലെ അച്ചടക്കമുള്ള അംഗമായിരിക്കുമെന്നാണ്‌ പ്രഗ്യ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്‌. അവസരം ലഭിച്ചാലുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്‌തു.

മഹാത്മാ ഗാന്ധിയെ കൊല ചെയ്‌ത നാഥുറാം വിനായക്‌ ഗോഡ്‌സെ രാജ്യസ്‌നേഹിയാണ്‌ എന്ന പ്രഗ്യയുടെ പ്രസ്‌താവന വലിയ വിവാദമായിരുന്നു. നരേന്ദ്രമോദിയും അമിത്‌ഷായും അടക്കമുള്ള നേതാക്കള്‍ പ്രഗ്യയ്‌ക്ക്‌ താക്കീതുമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു.