ലക്നൗ: മുസ്‍ലിംകളോട് കാവി വസ്ത്രങ്ങള്‍ ധരിക്കാന്‍  ആവശ്യപ്പെട്ട് യുപി ന്യൂനപക്ഷകാര്യമന്ത്രി മുഹസിന്‍ റാസ. 'കാവി മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ സമ്മാനമല്ല. പകരം അല്ലാഹുവിന്‍റെ സമ്മാനമാണ്. വെളിച്ചത്തെയാണ് കാവി സൂചിപ്പിക്കുന്നതെന്നും മുഹസിന്‍ റാസ കൂട്ടിച്ചേര്‍ത്തു. 

'മദ്രസകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കാവി വസ്ത്രങ്ങള്‍ ധരിക്കണം. അങ്ങനെയെങ്കില്‍ അവരുടെ ജിവിതത്തില്‍ പുതിയ വെളിച്ചം വരും. മുസ്‍ലിംകള്‍ക്ക് കാവിധരിക്കുന്നതില്‍ തെറ്റില്ല'. അത് പരമ്പരാഗത വസ്ത്രമാണെന്നും റാസ കൂട്ടിച്ചേര്‍ത്തു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ റാസ ഉത്തര്‍പ്രദേശ് ബിജെപിയിലെ ന്യൂനപക്ഷമുഖമാണ്.  കാവി കുര്‍ത്തകള്‍ ധരിക്കുന്ന റാസ മുത്തലാക്ക് ബില്ലിനെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു.