നിരവധി കപ്പലുകളും വിമാനങ്ങളും ചേർന്ന് ഉൾപ്പെടുന്ന ഒരു വലിയൊരു സംഘം തിരച്ചിൽ നടത്തിയെങ്കിലും സാഹിലിനെ കണ്ടെത്താനായിട്ടില്ല. ഉദ്യോഗസ്ഥനെ കാണാതായി ദിവസങ്ങൾ പിന്നിടുമ്പോൾ തൻ്റെ മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു.
ദില്ലി: നേവി ഉദ്യോഗസ്ഥനായ തന്റെ മകനെ കാണാതായിട്ട് എട്ടു ദിവസം പിന്നിട്ടുവെന്നും മകനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സാഹിൽ വർമയുടെ അച്ഛൻ രംഗത്ത്. സാഹിൽ വർമ എന്ന നേവി ഉദ്യോഗസ്ഥനെ കപ്പലിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം പിന്നിടുകയാണ്. എന്നാൽ ഇപ്പോഴും സാഹിൽ എവിടെയെന്നതിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ല. നിരവധി കപ്പലുകളും വിമാനങ്ങളും ചേർന്ന് ഉൾപ്പെടുന്ന ഒരു വലിയൊരു സംഘം തിരച്ചിൽ നടത്തിയെങ്കിലും സാഹിലിനെ കണ്ടെത്താനായിട്ടില്ല. ഉദ്യോഗസ്ഥനെ കാണാതായി ദിവസങ്ങൾ പിന്നിടുമ്പോൾ തൻ്റെ മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു.
ജമ്മുവിലെ ഘൗ മൻഹാസൻ എന്ന സ്ഥലത്താണ് വർമയുടെ മാതാപിതാക്കളായ സുബാഷ് ചന്ദറും രമാകുമാരിയും താമസിക്കുന്നത്. കാണാതായ മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവരോടും കുടുംബം അഭ്യർത്ഥിച്ചു. കപ്പലിൽ നിന്നും ഉദ്യോഗസ്ഥനെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു തെളിവും ലഭിക്കാത്തിൽ പിതാവ് സംശയം പ്രകടിപ്പിച്ചു. കപ്പലിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ കടലിൽ വീഴുന്ന ആരെയും കണ്ടില്ലെന്നാണ് തന്നോട് പറഞ്ഞത്. പിന്നെ തൻ്റെ മകൻ എവിടെ?യെന്ന് സുബാഷ് ചോദിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 29 ന് ഞങ്ങൾക്ക് ഒരു കോൾ വന്നു. അതിന് രണ്ട് ദിവസം മുമ്പ് ഞങ്ങളുടെ മകനെ കപ്പലിൽ കാണാതായെന്ന് അറിയിച്ചു. ഞങ്ങൾ അവനോട് അവസാനമായി സംസാരിച്ചത് ഞായറാഴ്ച (ഫെബ്രുവരി 25) ആണ്. മകന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഒന്നും അറിയില്ല," സുബാഷ് ചന്ദർ കൂട്ടിച്ചേർത്തു. അതേസമയം, ഉദ്യോഗസ്ഥനെ കണ്ടെത്താൻ ഉന്നതതല അന്വേഷണ സമിതി ആരംഭിച്ചതായി മുംബൈ വെസ്റ്റേൺ നേവൽ കമാൻഡ് അറിയിച്ചു. ഉദ്യോഗസ്ഥനായി കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് വൻ തിരച്ചിൽ ആരംഭിച്ചിരുന്നു. അത് ഇപ്പോഴും തുടരുകയാണെന്നും അധികൃതർ സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
ആശാനെ അടക്കാൻ അനിൽ ആന്റണി: ഇന്ന് പൂഞ്ഞാറിലെ വീട്ടിലെത്തി പിസി ജോര്‍ജ്ജിനെ കാണും; ശേഷം പ്രചാരണം
