ഇന്ത്യൻ എംബസി ഇടപട്ട് ഭക്ഷണവും വെള്ളവും നൽകിയത് വലിയ ആശ്വാസമായെന്നും സനു അറിയിച്ചതായി മെറ്റിൽഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി : ഇക്വറ്റോറിയിൽ ഗിനിയിൽ കുടുങ്ങിയ കപ്പൽ ജീവനക്കാരൻ സനു ജോസ് നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി നേരിട്ട് സംസാരിച്ചെന്ന് ഭാര്യ മെറ്റിൽഡ. മനുഷ്യാവകാശ ലംഘനത്തിനെതിരെ ഇൻ്റർ നാഷണൽ കോടതിയിലേക്ക് പരാതി നൽകാനുള്ള ശ്രമം തുടങ്ങി. ഇന്ത്യൻ എംബസി ഇടപട്ട് ഭക്ഷണവും വെള്ളവും നൽകിയത് വലിയ ആശ്വാസമായെന്നും സനു അറിയിച്ചതായി മെറ്റിൽഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം കപ്പൽ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകൾ നൈജീരിയ്ക്ക് കൈമാറിയിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ ഹൈകമ്മീഷനാണ് രേഖകൾ നൽകിയത്. ഇതിനിടെ ജീവനക്കാരുടെ മോചനത്തിനായി കപ്പൽ കമ്പനി നൈജീരിയയിൽ കേസ് ഫയൽ ചെയ്തു. മോചനത്തിനായി അന്തർദേശീയ കോടതിയേയും സമീപിക്കും.

ഹീറോയിക് ഇഡുൻ കപ്പലിലെ ഇന്ത്യക്കാരായ കപ്പൽ ജീവനക്കാർ ആഫ്രിക്കൻ രാജ്യത്ത് തടവിലായിട്ട് അടുത്ത ആഴ്ച മൂന്ന് മാസം പൂർത്തിയാകും. മലയാളികൾ അടക്കമുള്ള ജീവനക്കാർ ഇക്വറ്റോറിയൽ ഗിനിയിൽ തടവിൽ തുടരുകയാണ്. ചീഫ് ഓഫീസർ സനു ജോസിനെ കപ്പലിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലുമാണ് തടവിലാക്കിയിരിക്കുന്നത്. 

Read More : ഗിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി