നാളെ മുതൽ സമരം കടുപ്പിക്കും. തുടർസമര നടപടികൾ ഖാപ് പഞ്ചായത്ത് കൂടി തീരുമാനിക്കും. 

ദില്ലി: ദില്ലിയിലെ ജന്തർമന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 28ാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. നീതി ലഭിക്കാതെ പിന്മാറില്ലെന്ന് സാക്ഷി മാലിക് ഏഷ്യാനെറ്റ് ന്യൂസിനോട്. ദില്ലി പോലീസ് ബ്രിജ് ഭൂഷണെ സംരക്ഷിക്കാനുള്ള ശ്രമത്തിലെന്നും സാക്ഷി ആരോപിച്ചു. നാളെ മുതൽ സമരം കടുപ്പിക്കും. തുടർസമര നടപടികൾ ഖാപ് പഞ്ചായത്ത് കൂടി തീരുമാനിക്കും. ബിജെപിയുടെ വനിതാ നേതാക്കളെ സമീപിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. സ്ത്രീകളുടെ വിഷമം സ്ത്രീകൾക്ക് പോലും മനസ്സിലാകുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്. 15 രൂപയുടെ മെഡൽ എന്ന ബ്രിജ് ഭൂഷന്റെ പ്രസ്താവന സ്പോർട്സിനെ കുറിച്ചുള്ള അയാളുടെ അറിവിന്റെ തെളിവാണ്. പതിനഞ്ചും ഇരുപതും വർഷം പരിശീലിച്ചാണ് ഒരു കായിക താരം മെഡൽ നേടുന്നതെന്നും സാക്ഷി മാലിക് പറഞ്ഞു. 

സമരം 23 ദിവസം പിന്നിട്ടു; പൊതുജനങ്ങളുടെ പിന്തുണ തേടി ഗുസ്തി താരങ്ങൾ, മേല്‍നോട്ട സമിതിക്കെതിരെ ആരോപണം

2000 രൂപയുടെ നോട്ടു പിന്‍വലിച്ചതിന്‍റെ ഉന്നം രാഷ്ട്രീയം, വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളാണെന്ന് തോമസ് ഐസക്

നീതി ലഭിക്കാതെ പിന്മാറില്ല, സമരം ശക്തമാക്കുമെന്ന് ഗുസ്തി താരം സാക്ഷി മാലിക്ക് | Sakshi malik