മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.  ഇന്ത്യ-അമേരിക്കന്‍ ജനത മോദിക്ക് നല്‍കിയ വരവേല്‍പ്പായ ഹൗഡി മോദി വലിയ വിജയമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി മോദി എന്ന പരിപാടി.

അതിനിടയിലാണ് മോദിയും ട്രംപും തമ്മിലുള്ള ചങ്ങാത്തത്തെ വാഴ്ത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയത്. ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ സല്‍മാന്‍റെ ട്വീറ്റ് ഏറ്റെടുത്തിട്ടുണ്ട്.