ലഖ്നൗവിലെ വിക്രമാദിത്യ മാര്‍ഗിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുമ്പില്‍ ഞായറാഴ്ച രാവിലെയായിരുന്നു നേതാവിന്റെ ആത്മഹത്യ ശ്രമം. 

ലഖ്‌നൗ: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി (Samajwadi party) ആസ്ഥാനത്തിന് മുന്നില്‍ നേതാവിന്റെ ആത്മഹത്യാ ശ്രമം (suicide Attempt). തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ പൊലീസെത്തി പിന്തിരിപ്പിച്ചു. അലിഗഢിലെ (Aligarh) നേതാവായ ആദിത്യ താക്കൂറാണ് (Aditya Takur) ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചു. സമാജ് വാദി പാര്‍ട്ടി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക 13ന് പുറത്തിറക്കിയിരുന്നു. 

Scroll to load tweet…

ലഖ്നൗവിലെ വിക്രമാദിത്യ മാര്‍ഗിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുമ്പില്‍ ഞായറാഴ്ച രാവിലെയായിരുന്നു നേതാവിന്റെ ആത്മഹത്യ ശ്രമം. പാര്‍ട്ടി ഓഫിസിന് മുമ്പിലെത്തിയ ആദിത്യ താക്കൂര്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തന്‍ ശ്രമിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ അവഗണിച്ച് പുറത്തുനിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും മത്സരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ആദിത്യ താക്കൂര്‍ ആരോപിച്ചു. ഛരാ മണ്ഡലത്തില്‍ ആദിത്യ താക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ താക്കൂര്‍ പുറത്തായി.