Asianet News MalayalamAsianet News Malayalam

ബന്ധുക്കളുടെ എതിര്‍പ്പില്‍ പിന്മാറാതെ, അര്‍ധസഹോദരിമാര്‍ ക്ഷേത്രത്തില്‍ വിവാഹിതരായി

വാരണാസിയിലെ ക്ഷേത്രത്തില്‍ അര്‍ധ സഹോദരികള്‍ വിവാഹിതരായതായി റിപ്പോര്‍ട്ട്. 

Same sex marriage Cousins in Varanasi marry against family wishes
Author
Varanasi, First Published Jul 4, 2019, 8:52 PM IST

വാരണാസി: വാരണാസിയിലെ ക്ഷേത്രത്തില്‍ അര്‍ധ സഹോദരികള്‍ വിവാഹിതരായതായി റിപ്പോര്‍ട്ട്.  ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്ന് വാരണാസിയിലെ ഒരു കുടുംബത്തിലെ അര്‍ധ സഹോദരിമാരായ രണ്ട് യുവതികള്‍ വിവാഹിതരായതായാണ് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റോഹാനിയയില്‍ താമസിക്കുന്ന യുവതികളാണ് വാരണാസിയിലെ ശിവ ക്ഷേത്രത്തിലെത്തി വിവാഹം ചെയ്തത്. ബുധനാഴ്ച, വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ ക്ഷേത്രത്തിലെത്തി. എന്നാല്‍ വിവാഹത്തിന് കാര്‍മികത്വം വഹിക്കാനാകില്ലെന്ന് പുരോഹിതന്‍ പറ‍ഞ്ഞു.

എന്നാല്‍ വിവാഹം ചെയ്യാതെ മടങ്ങില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെ പുരോഹിതന്‍ വിവാഹത്തിന് കാര്‍മികത്വം വഹിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നിരവധി പേര്‍ ക്ഷേത്രത്തിനടുത്തേക്ക് കൂട്ടമായി എത്തിയെങ്കിലും അപ്പോഴേക്കും ഇരുവരും മടങ്ങിയിരുന്നു. അതേസമയം വിവാഹം നടത്തിക്കൊടുത്ത പുരോഹിതനെതിരെ വിമര്‍ശനമുയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

കാന്‍പൂരില്‍ നിന്ന് പഠിക്കാനായി എത്തിയ യുവതിയാണ് അര്‍ധസഹോദരിയായ യുവതിയെ വിവാഹം ചെയ്തതെന്ന് പുരോഹിതന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബന്ധത്തില്‍ ശക്തമായി എതിര്‍ത്ത ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും വിവാഹിതരായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios