1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സർവീസ് ആരംഭിച്ചത്.

ലാഹോർ: അതിർത്തിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് റദ്ദാക്കിയ ഇന്ത്യാ-പാക് സംഝോത എക്സ്പ്രസ് ഇന്നു മുതൽ ഓടിത്തുടങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. പാകിസ്ഥാൻ പിടിയിലായിരുന്ന വിങ് കാന്റർ‌ അഭിനന്ദൻ വർദ്ധമാനെ മോചിപ്പിച്ചതിന് പിന്നാലെയാണ് നിർത്തി വെച്ചിരുന്ന ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്.

ദില്ലിയിൽ നിന്നും ഓടിത്തുടങ്ങുന്ന ട്രെയിൻ തിങ്കളാഴ്ച ലാഹോറിലെത്തും. തുടര്‍ന്ന് മടക്ക സര്‍വീസും നടത്തും. തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സംഝോത എക്സ്പ്രസ് സർവ്വീസ് നടത്തുന്നത്. 

അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും സംഝോധ എക്സ്പ്രസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ആറ് എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്സ്പ്രസ്. 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സർവീസ് ആരംഭിച്ചത്.