Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ബാധയെന്ന് സംശയം; ആനക്കുട്ടിയുടെ സാമ്പിള്‍ പരിശോധയ്ക്കയച്ചു

ആനക്കുട്ടി കാണിച്ചത് പകര്‍ച്ച വ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നും പിന്നാലെ കൊവിഡ് പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ അമിത് വര്‍മ പറഞ്ഞു. 

samples of baby elephant suspected of covid 18 infection in uttarakhand
Author
Dehradun, First Published Apr 20, 2020, 9:56 AM IST

ഡെറാഡൂണ്‍: കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആനക്കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗര്‍ റിസര്‍വിലെ സുൽത്താൻ എന്ന ആനക്കുട്ടിയാണ് അണുബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. ഇന്ത്യന്‍ വെറ്റിറിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക. 

രോ​ഗലക്ഷണങ്ങളെ തുടർന്ന് ആനയെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ആനക്കുട്ടി കാണിച്ചത് പകര്‍ച്ച വ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്നും പിന്നാലെ കൊവിഡ് പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ അമിത് വര്‍മ പറഞ്ഞു. 

ആനക്കുട്ടി അസുഖ ബാധിതനായതിന് പിന്നാലെ ഹരിദ്വാറില്‍ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതല്‍ പരിശോധനയും അണുനശീകരണവും നടത്തുമെന്നും അമിത് വര്‍മ വ്യക്തമാക്കി. അതേസമയം, ടൈഗര്‍ റിസര്‍വിലെ  മറ്റ് രണ്ട് ആനക്കുട്ടികള്‍ക്കും അസുഖമുണ്ട്. എന്നാലത് കൊവിഡ് ലക്ഷണമല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

Read Also: മാനന്തവാടിയില്‍ പൂച്ചകള്‍ കൂട്ടത്തോടെ ചത്തത് ഈ വൈറസ് മൂലം

കാസര്‍കോട് കൊവിഡ് ആശുപത്രിയില്‍നിന്ന് പിടികൂടിയ 5 പൂച്ചകള്‍ ചത്തു; ആശങ്ക

Follow Us:
Download App:
  • android
  • ios