സനാതന ധർമ്മ പരാമർശവിവാദം; ആദ്യ പ്രതികരണവുമായി മോദി, സനാതന ധർമ്മത്തെ തകർക്കാനാണ് ഇന്ത്യയുടെ നീക്കമെന്ന് വിമർശനം
ആർക്കും ഉന്മൂലനം ചെയ്യാനാവില്ലെന്ന് മോദി പറഞ്ഞു. സനാതന ധർമ്മം പിന്തുടരുന്നവർ ഉണരണം. തട്ടിപ്പുകാരെ തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേർത്തു. ഉദയനിധിയുടെ സനാതന ധർമ്മ പരാമർശം വിവാദമായതി ആഴ്ച്ചകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണം.

ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ്റെ സനാതന ധർമ്മ പരാമർത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സനാതന ധർമ്മം എക്കാലവും നിലനിൽക്കും. ആർക്കും ഉന്മൂലനം ചെയ്യാനാവില്ലെന്ന് മോദി പറഞ്ഞു. സനാതന ധർമ്മം പിന്തുടരുന്നവർ ഉണരണം. തട്ടിപ്പുകാരെ തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേർത്തു. ഉദയനിധിയുടെ സനാതന ധർമ്മ പരാമർശം വിവാദമായതി ആഴ്ച്ചകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണം.
സനാതന ധർമ്മ പരാമർശത്തിൽ ഇന്ത്യ സഖ്യത്തിനെതിരെയും പ്രധാനമന്ത്രി രംഗത്തെത്തി. സനാതന ധർമ്മത്തെ തകർക്കാനാണ് ഇന്ത്യ സഖ്യത്തിൻ്റെ നീക്കമെന്ന് മോദി പറഞ്ഞു. ഹിന്ദു വിരുദ്ധരാണ് ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികൾ. ആയിരത്തലേറെ വർഷങ്ങളായി ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്ന സനാതന ധർമ്മത്തെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഈ സഖ്യത്തിനെതിരെ ഭാരതീയർ ജാഗ്രത പാലിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യാ മുന്നണി: കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദത്തിലാവും; എത്ര സീറ്റ് പിടിക്കണമെന്ന് കണക്കുകള്‍
അതിനിടെ, സനാതന ധർമ്മ പരാമർശ വിവാദങ്ങൾക്കിടെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കൊതുകുതിരി പോസ്റ്റിൽ പ്രതികരണവുമായി ഉദയനിധി രംഗത്തെത്തിയിരുന്നു. കൊതുകുതിരി പോസ്റ്റിന് ഒരുപാട് അർത്ഥം ഉണ്ടെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ആളുകൾക്ക് ഇഷ്ടമുള്ള അർത്ഥം എടുക്കാമെന്നും ഉദയനിധി കൂട്ടിച്ചേർത്തു. സനാതന ധർമ പരാമർശത്തെ തുടർന്നുള്ള വിവാദങ്ങൾ കത്തുന്നതിനിടെയാണ് കൊതുകുതിരിയുടെ ചിത്രം പങ്കു വെച്ച് ഉദയനിധി രംഗത്തെത്തുന്നത്. അടിക്കുറിപ്പുകൾ ഒന്നും ഇല്ലാതെയാണ് ചിത്രം പങ്കുവെച്ചത്. അതേസമയം, പരാമർശത്തിൽ മാപ്പ് പറയണമെന്ന് വിവിധ കോണുകളിൽ നിന്നുയരുന്ന സാഹചര്യത്തിലും നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് കൊതുകുതിരി പോസ്റ്റ് നൽകുന്നത്. സനാതന ധർമം കൊതുകും മലേറിയയും പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വിമർശനം. ഇത് വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ വിവാദങ്ങൾക്കിടെ വീണ്ടും കൊതുകുതിരി ചിത്രം പോസ്റ്റ് ചെയ്തത് നിലപാടിൽ ഉറച്ചുനിൽക്കുന്നതിന്റെ സൂചനയെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
വിവാദങ്ങൾക്കിടെ കൊതുകുതിരി പോസ്റ്റ്; അർത്ഥമെന്തെന്ന് വെളിപ്പെടുത്തി ഉദയനിധി സ്റ്റാലിൻ
https://www.youtube.com/watch?v=Ko18SgceYX8