മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 13ൽ നിന്നുള്ള കോർപ്പറേറ്ററാണ് ചോഹാന്റെ ഭാര്യ. ഇരുകൂട്ടരെയും ഒത്തുതീർപ്പ് ചർച്ചക്കാണ് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ നരേന്ദ്ര സിംഗ് രഘുവംഷി വിളിച്ചു വരുത്തിയതെന്ന് പിടിഐയോട് പറഞ്ഞു.
ഇൻഡോർ: ഇൻഡോറിലെ റാവു മുനിസിപ്പാലിറ്റിയിൽ ബിജെപി കോർപ്പറേറ്ററുടെ ഭർത്താവിനെ ഒരു സംഘം ശുചീകരണ തൊഴിലാളികളും ബന്ധുക്കളും പൊലീസ് സ്റ്റേഷനിൽ വച്ച് വളഞ്ഞിട്ട് മർദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സന്ദീപ് ചൗഹാൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. വനിതാ തൊഴിലാളിയെ ഫോണിൽ അധിക്ഷേപിച്ചതിന് സന്ദീപ് ചോഹനെതിരെ പരാതി നൽകാൻ ശുചീകരണ തൊഴിലാളികളും ബന്ധുക്കളും ഉച്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 13ൽ നിന്നുള്ള കോർപ്പറേറ്ററാണ് ചോഹാന്റെ ഭാര്യ. ഇരുകൂട്ടരെയും ഒത്തുതീർപ്പ് ചർച്ചക്കാണ് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ നരേന്ദ്ര സിംഗ് രഘുവംഷി വിളിച്ചു വരുത്തിയതെന്ന് പിടിഐയോട് പറഞ്ഞു. ഒത്തുതീർപ്പ് ചർച്ചക്കിടെ തർക്കമുണ്ടാകുകയും തർക്കം അടിയിൽ കലാശിക്കുകയുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവിഭാഗവും പരസ്പരം നൽകി.
ഭര്‍ത്താവിനൊപ്പം മറ്റൊരു യുവതി; തെരുവില്‍ വച്ച് കയ്യേറ്റം ചെയ്ത് ഭാര്യ
കഴിഞ്ഞ ദിവസം കര്‍വാ ചൗത് ആഘോഷത്തിനിടെ ഉത്തര്‍പ്രദേശിലെ ഗസിയാബാദിൽ മറ്റൊരു യുവതിക്കൊപ്പം ഭര്‍ത്താവ് ഷോപ്പിംഗിനെത്തിയത് കണ്ട ഭാര്യ ഇവരെ രണ്ടുപേരെയും കയ്യേറ്റം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. വീഡിയോ വ്യാപകമായ രീതിയിലാണിത് സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ചത്. ഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന സ്ത്രീ അവിചാരിതമായി റോഡില്‍ വച്ച് ഷോപ്പിംഗിനെത്തിയ ഭര്‍ത്താവിനെയും മറ്റൊരു യുവതിയെയും കണ്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ഇവർ ഭർത്താവിനെയും യുവതിയെയും പൊതിരെ തല്ലി. ഇവരുടെ അമ്മയും കൂടെയുണ്ടായിരുന്നു.
അമ്മയ്ക്ക് പുറമെ മറ്റ് ചില സ്ത്രീകളും ഇവര്‍ക്കൊപ്പം കയ്യേറ്റത്തിന് മുതിരുന്നത് വീഡിയോയില്‍ കാണാം. തിരക്കുള്ള സ്ട്രീറ്റില്‍ ആള്‍ക്കൂട്ടം കാണ്‍കെയാണ് കയ്യേറ്റം. ഭര്‍ത്താവിനെയും കൂടെയുള്ള യുവതിയെയും ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയുമാണ് ചെയ്യുന്നത്. ഇതില്‍ പുരുഷൻ ആക്രമിക്കപ്പെടുന്നതോടെ കൂടെയുണ്ടായിരുന്ന യുവതി ഇടപെടാൻ ശ്രമിക്കുകയും ഇതിന് പിന്നാലെ ഇവര്‍ മര്‍ദ്ദിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
