Asianet News MalayalamAsianet News Malayalam

സന്ത് ഈശ്വർ പുരസ്കാര സമർപ്പണം ഇന്ന്, ഉപരാഷ്ട്രപതി പങ്കെടുക്കും

ഈ വർഷം സന്ത് ഈശ്വർ സമ്മാൻ പ്രവർത്തനം തുടങ്ങിയതിന്റെ നൂറ് വർഷങ്ങൾ പൂർത്തിയാക്കും. സേവാഭാരതിയുമായി സഹകരിച്ചാണ് എല്ലാ വർഷവും ഈ ബഹുമതി നൽകുന്നത്.

Sant ishwar samman today
Author
First Published Nov 13, 2022, 1:41 PM IST

ദില്ലി: സന്ത് ഈശ്വർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സന്ത് ഈശ്വർ പുരസ്കാര സമർപ്പണം ഇന്ന് ദില്ലിയിൽ നടക്കും. വിജ്ഞാൻ ഭവനിൽ നടക്കുന്ന പരിപാടിയിൽ ഉപരാഷ്ട്രപതി ​ജ​ഗദീപ് ധൻകറാണ് മുഖ്യ അതിഥി. ഉച്ചക്ക് മൂന്നിനാണ് പരിപാടി നടക്കുക. സന്ത് ഈശ്വർ സമ്മാൻ സമിതി അധ്യക്ഷനും ഫൗണ്ടഷൻ പ്രസിഡന്റുമായ കപിൽ ഖന്നയാണ് നേതൃത്വം നൽകുന്നത്. സ്വാമി അവധേശാനന്ത​ഗിരിയും പങ്കെടുക്കും. നിസ്വാർത്ഥമായി സാമൂഹിക സേവനം ചെയ്യുന്ന സംഘടനകളെയും വ്യക്തികളെയും എല്ലാ വർഷവും കല, സാഹിത്യം, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം മേഖലകളിലും പുരസ്കാരം നൽകും.  കൂടാതെ 12 സേവാ സമ്മാനും നൽകും. ഈ വർഷം സന്ത് ഈശ്വർ സമ്മാൻ പ്രവർത്തനം തുടങ്ങിയതിന്റെ നൂറ് വർഷങ്ങൾ പൂർത്തിയാക്കും. സേവാഭാരതിയുമായി സഹകരിച്ചാണ് എല്ലാ വർഷവും ഈ ബഹുമതി നൽകുന്നത്.

Follow Us:
Download App:
  • android
  • ios