Asianet News MalayalamAsianet News Malayalam

ശാന്തൻ ശ്രീലങ്കയിലേക്ക്, കേന്ദ്രാനുമതി; രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യയാൾ

തിരുച്ചിറപ്പള്ളി കളക്ടർക്ക്  രേഖകൾ കൈമാറി. ഒരാഴ്ചയ്ക്കുള്ളിൽ ശാന്തന് ലങ്കയിലേക്ക് പോകാനാകും. 

Santhan the released convict in Rajiv Gandhi's assassination case returning to sri lanka apn
Author
First Published Feb 23, 2024, 9:21 PM IST

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ ശ്രീലങ്കയിലേക്ക്. രോഗിയായ അമ്മയെ കാണാൻ നാട്ടിലേക്ക് പോകണമെന്ന ശാന്തന്റെ അപേക്ഷയിൽ കേന്ദ്ര സർക്കാർ എക്സിറ്റ് പെർമിറ്റ്‌ അനുവദിച്ചു. തിരുച്ചിറപ്പള്ളി കളക്ടർക്ക്  രേഖകൾ കൈമാറി. ഒരാഴ്ചയ്ക്കുള്ളിൽ ശാന്തന് ലങ്കയിലേക്ക് പോകാനാകും. കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യയാളാണ് ശാന്തൻ. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ലങ്കൻ സർക്കാർ അനുവദിച്ചത്തോടെയാണ് ശാന്തന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്. സുപ്രീംകോടതി ജയിൽമോചനത്തിന് ഉത്തരവിട്ടതിനു പിന്നാലെ ശാന്തൻ അടക്കമുള്ളവരെ  തിരിച്ചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റിയിരുന്നു. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios