റാന്‍ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെചിത്രമുള്ള സാരികള്‍  സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും വനിതാ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഹിറ്റാവുന്നു. മോദിയുടെ ചിത്രമുള്ള സാരിക്കായി സ്ത്രീകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ നല്‍കുന്നത് വര്‍ധിക്കുകയാണ്. 1500 രൂപ വിലയുള്ള സാരികള്‍ ഈ മാസമാണ് ഗുജറാത്തില്‍ വില്‍പ്പന ആരംഭിച്ചത്. സാരിയുടെ ഓണ്‍ലൈന്‍ വ്യാപാരം എന്തായാലും പൊടിപൊടിക്കുയാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ ചിത്രമുള്ള സാരികള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും ഓണ്‍ലൈന്‍ വ്യാപാരികളും.