Asianet News MalayalamAsianet News Malayalam

ഛപാക് സിനിമ കാണാൻ സൗജന്യ ടിക്കറ്റ്: ദീപിക പദുക്കോണിന് പിന്തുണ അറിയിച്ച് ശശി തരൂർ

 കോൺ​ഗ്രസ് നേതാക്കൾ ദര്യാ​ഗഞ്ച് പ്രദേശത്തെ വിദ്യാർത്ഥികൾക്കായി സിനിമയുടെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. 2 മണിക്കുള്ള പ്രദർശനത്തിനായി 920 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഏകദേശം എണ്ണൂറിലധികം വി​ദ്യാർത്ഥികൾ ചിത്രം കാണാനെത്തിയിരുന്നു. 

sasi tharoor offering free ticket for chapak movie for supporting deepika
Author
Delhi, First Published Jan 10, 2020, 10:47 PM IST

ദില്ലി: ഛപാക് സിനിമ കാണാൻ കോൺ​ഗ്രസ് പാർട്ടി പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന വാ​ഗ്ദാനവുമായി ശശി തരൂർ എംപി. ജെഎൻയുവിൽ അക്രമത്തിനിരയായ വിദ്യാർത്ഥികളെ സന്ദർശിച്ച് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ദീപിക പദുക്കോണിന് പിന്തുണ അറിയിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. സിനിമ ബഹിഷ്കരിക്കാൻ കോൺ​ഗ്രസ് തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദിപികയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ടിക്കറ്റ് നൽകാനാണ് തീരുമാനം. ആരോടും ഈ സിനിമ കാണരുതെന്ന് ആവശ്യപ്പെടില്ല. കാരണം, ധൈര്യത്തോടെ അവർ വിദ്യാർത്ഥികൾക്കൊപ്പം നിലകൊണ്ടു. 

നിരവധി ബിജെപി നേതാക്കളാണ് ദീപിക പദുക്കോണിന്റെ ഛപാക് സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി രം​ഗത്ത് വന്നത്. മുഖം മൂടിയെത്തിയ ഒരു കൂട്ടം അക്രമികളുടെ അതിക്രൂര മർദ്ദനത്തിനിരയായ വിദ്യാർത്ഥികളെ സന്ദർശിക്കാൻ ദീപിക എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. കോൺ​ഗ്രസ് നേതാക്കൾ ദര്യാ​ഗഞ്ച് പ്രദേശത്തെ വിദ്യാർത്ഥികൾക്കായി സിനിമയുടെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. 2 മണിക്കുള്ള പ്രദർശനത്തിനായി 920 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഏകദേശം എണ്ണൂറിലധികം വി​ദ്യാർത്ഥികൾ ചിത്രം കാണാനെത്തിയിരുന്നു. ദീപിക നമ്മുടെ വിദ്യാർത്ഥികൾക്കൊപ്പം നിലകൊണ്ടു. ഇപ്പോൾ ദീപികയ്ക്കൊപ്പം നമ്മൾ നിൽക്കേണ്ട സമയമാണ്. ശശി തരൂർ കൂട്ടിച്ചേർത്തു. കോൺ​ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ചത്തീസ് ​ഗണ്ഡിലും സിനിമയ്ക്ക് നികുതിയിളവ് നൽകിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios