കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിക്കിടെ വൻ സംഘർഷം.
കൊൽക്കത്ത : കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ സംഘർഷം. മലയാളി വിദ്യാർഥികൾ അടക്കമുള്ളവർക്ക് പരുക്കേറ്റു. ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്നതിനിടെ, ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചു. അറിവില്ലാതെയാണ് പരിപാടി നടത്തുന്നതെന്നും വിദ്വേഷപ്രചാരണം നടത്തുന്നതായും വിദ്യാർഥികൾ ആരോപിച്ചു. ഇതോടെ സംഘാടകരായ ആളുകൾ വിദ്യാർഥികളെ മർദിച്ചെന്നാണ് ആരോപണം. ബ്ലേഡ് ഉപയോഗിച്ച് വിദ്യാർഥികളെ ആക്രമിച്ചുവെന്നും പരാതിയുണ്ട്. വിദ്യാർഥികൾക്ക് മർദനമേൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആർ എസ് എസ് ഗോ ബാക്ക് വിളികളോടായാണ് ചില വിദ്യാർഥികൾ പ്രതിഷേധിച്ചത്. ക്യാംപസിൽ സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് സ്ഥലത്തെത്തി. അക്രമികളെ പിടികൂടാതെ പൊലീസ് വാനുകൾ പുറത്തേക്ക് വിടില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ക്യാംപസിന് അകത്തും പുറത്തും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

