മംഗ്ലൂരു: ഇന്ത്യന്‍ സാക്‌സഫോൺ സംഗീതജ്ഞൻ കദ്രി ഗോപാൽനാഥ്‌ അന്തരിച്ചു. 69 വയസായിരുന്നു. മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 
പാശ്ചാത്യ സംഗീതോപകരണമായ സാക്‌സഫോണിനെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 

ഇന്ത്യയില്‍ ബാൻഡ് മേളങ്ങളിൽ അനുബന്ധവാദ്യമായിട്ടുപയോഗിച്ചിരുന്ന സാക്സോഫോണിനെ ക്ലാസിക്കൽ സംഗീത പരിപാടികളിലേക്ക് കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. പത്മശ്രീ, സാക്സഫോണ്‍ ചക്രവര്‍ത്തി, നാദകലാനിധി, സാക്സഫോണ്‍ സാമ്രാട്ട് തുടങ്ങി നിരവധിപുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.