പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ വകുപ്പ് പ്രാധാന്യം നൽകുന്നുണ്ട്.

റായ്പുർ: രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗ് ഒഴിവാക്കി ഒരു നാട്. സമ്മർദരഹിതമായ വിദ്യാഭ്യാസത്തിലേക്കുള്ള ഒരു സുപ്രധാന നീക്കത്തിൽ, ബൽറാംപൂരിലെ ചന്ദ്ര നഗർ പ്രദേശത്തെ സർക്കാർ സ്‌കൂളുകളാണ് ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗ് ഒഴിവാക്കിയത്. വിദ്യാർഥികൾ ഇപ്പോൾ ഒരു നോട്ട് ബുക്കും പേനയുമായി മാത്രമാണ് കൈയിൽ കരുതേണ്ടത്.

വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ നാട്ടിൽ നടക്കുന്നത്. പഠനത്തോടൊപ്പം തൊഴിൽ പരിശീലനം ഉൾപ്പെടെ നല്‍കി വിദ്യാര്‍ത്ഥികളെ മികച്ച രീതില്‍ വാര്‍ത്തെടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. രാമചന്ദ്രപൂർ ഡെവലപ്‌മെന്‍റ് ബ്ലോക്കിലെ ചന്ദ്ര നഗർ പ്രദേശത്തെ സ്‌കൂളുകൾ ബാഗ് രഹിതമാക്കി. ഇവിടെയുള്ള സ്‌കൂൾ കുട്ടികൾ നോട്ട് ബുക്കും പേനയും മാത്രമാണ് കൈയ്യിൽ കരുതുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡിഎൻ മിശ്ര പറഞ്ഞു.

പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ വകുപ്പ് പ്രാധാന്യം നൽകുന്നുണ്ട്. ഇതിന്‍റെ ഭാഗമായി തയ്യൽ മെഷീനുകളും വിദ്യാഭ്യാസ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് സ്‌കൂളുകളിലും ബാഗ് രഹിത സംവിധാനം നടപ്പിലാക്കുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്തിക്കാട്ടെ ചായക്കടയിൽ കണ്ടയാൾ, സിപിഒ അനൂപിന് തോന്നിയ ചെറിയൊരു സംശയം; കുടുങ്ങിയത് പിടികിട്ടാപ്പുള്ളി

നഗരമധ്യത്തിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മുറി, ബംഗളൂരുവിൽ നിന്ന് എത്തിയ 4 യുവാക്കളും; പിടിച്ചെടുത്തത് എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം