ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ. സുപ്രീം കോടതി ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും.

ജമ്മുകശ്മീരിന്‍റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞത് ഭരണഘടന ലംഘനമാണെന്നാണ് ഹര്‍ജികളിൽ ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം കശ്മീരിലെ നിയന്ത്രങ്ങൾ ചോദ്യം ചെയ്തുള്ള നിരവധി ഹര്‍ജികളും ഈ ബെഞ്ച് തന്നെ പരിശോധിക്കും.