ദില്ലി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനും ട്വിറ്റർ ഇന്ത്യക്കുമെതിരെ സുപ്രീം കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. കോടതി അലക്ഷ്യത്തിനാണ് കേസെടുത്തിരിക്കുന്നത്. കേസ് നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബിആർ ഗവായി, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് വൈകിട്ട് 3.48 നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുക്കാനുള്ള കാരണം വ്യക്തമല്ല.