ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാവും ഹര്‍ജി പരിഗണിക്കുക. പാര്‍ലമെന്‍റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാറുകയും ചെയ്ത പൗരത്വനിയമഭേദഗതിക്കെതിരെ മുസ്ലീംലീഗും, കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും ഹര്‍ജി നല്‍കിയിരുന്നു. ..

പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് ബില്‍ സുപ്രീംകോടതിയിലേക്ക് എത്തുന്നത്. മുസ്ലീം ലീഗിന് വേണ്ടി കോണ്‍ഗ്രസ് നേതാവും സീനിയര്‍ അഭിഭാഷകനുമായ കപില്‍ സിബല്‍ ഹാജാരായേക്കുമെന്നാണ് സൂചന.