കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യു.പി. സര്‍ക്കാര്‍ കോടതിയിൽ പിന്തുണച്ചിരുന്നു. 

ദില്ലി: ഹാഥ്റസ് ബലാത്സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്‍റെ വിചാരണ യു.പിയിൽ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലും കോടതിയുടെ തീരുമാനം ഇന്നുണ്ടാകും. 

Add Asianetnews as a Preferred SourcegooglePreferred

കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യു.പി. സര്‍ക്കാര്‍ കോടതിയിൽ പിന്തുണച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികൾക്കും സുരക്ഷ ഉറപ്പാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു. 

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുക. കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യു.പി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതിയുടെ തീർപ്പ് ഇന്നുണ്ടാകും