സ്കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ല ഓൺലൈൻ ക്ലാസ്സുകൾ. ഏതെങ്കിലും സ്കൂളിൽ കൊവിഡ് വ്യാപനം ഉണ്ടായാൽ  സ്കൂൾ അടയ്ക്കാൻ 30 മിനിറ്റ് മാത്രം മതിയെന്നും മനീഷ് സിസോദിയ  പറഞ്ഞു

ദില്ലി:  വിദഗ്ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചാണ് ദില്ലിയിൽ സ്കൂൾ തുറക്കാൻ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. രക്ഷിതാക്കളും അധ്യാപകരും തീരുമാനത്തിന് അനുകൂലമായിരുന്നു. സ്കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ല ഓൺലൈൻ ക്ലാസ്സുകൾ. ഏതെങ്കിലും സ്കൂളിൽ കൊവിഡ് വ്യാപനം ഉണ്ടായാൽ സ്കൂൾ അടയ്ക്കാൻ 30 മിനിറ്റ് മാത്രം മതിയെന്നും മനീഷ് സിസോദിയ പറഞ്ഞു

Add Asianetnews as a Preferred SourcegooglePreferred

ദില്ലി,രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകൾ തുറന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona