ശ്രീനഗര്‍: അഞ്ച്‌ ഹിസ്‌ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ ജമ്മുകശ്‌മീരില്‍ പൊലിസ്‌ പിടിയിലായി. ഇവരില്‍ നിന്ന്‌ സ്‌ഫോടനത്തിന്‌ വേണ്ടി തയ്യാറാക്കിയ ഐഇഡി കണ്ടെടുത്തു. വന്‍ ഭീകരാക്രമണത്തിനാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന്‌ പൊലീസ്‌ അറിയിച്ചു.

ആഖിബ്‌ നസീര്‍ സത്താര്‍, അമീര്‍ മജീദ്‌ വാനി, സമീര്‍ അഹമദ്‌ ബത്ത്‌, ഫൈസല്‍ ഫറൂഖ്‌ അഹഗര്‍, റയീസ്‌ അഹമദ്‌ ഗനായി എന്നിവരാണ്‌ പിടിയിലായത്‌. ഷോപിയാന്‍ മേഖലയില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌. സുരക്ഷാസേനയ്‌ക്ക്‌ നേരെ ഐഇഡി ആക്രമണം നടത്താന്‍ ഇവര്‍ ഭീകരരെ സഹായിക്കുകയായിരുന്നെന്നാണ്‌ പൊലീസിന്‌ ലഭിച്ച വിവരം.

വരും ദിവസങ്ങളില്‍ സുരക്ഷാസേനയ്‌ക്ക്‌ നേരെ വലിയ ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ വിവരം ലഭിച്ചിരുന്നു.