ഇവർ ലഷ്കർ ഇ തോയിബ പ്രവർത്തകരാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പുൽവാമയിലെ പാഹൂവിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. 

ദില്ലി: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇവർ ലഷ്കർ ഇ തോയിബ പ്രവർത്തകരാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പുൽവാമയിലെ പാഹൂവിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. 

Scroll to load tweet…

പുൽവാമയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്കർ കമാൻഡർ ആണ്. ആരിഫ് ഹസാർ എന്ന എൽഇറ്റി കമാൻഡർ ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് വിവരങ്ങൾ പുറത്തുവന്നു. ഇൻസ്പെക്ടർ പർവേസ് , എസ് ഐ അർഷിദ് അടക്കമുള്ളവരുടെ കൊലപാതകത്തിൽ ഇയാൾക്ക് പങ്കുണ്ട്. കൊല്ലപ്പെട്ട മറ്റ് രണ്ട് ഭീകരരെ തിരിച്ചറിഞ്ഞില്ല.