Asianet News MalayalamAsianet News Malayalam

സിഎഎയ്ക്ക് എതിരെ പ്രതിഷേധിച്ചവര്‍ക്ക് മേൽ രാജ്യദ്രോഹക്കുറ്റം ഉണ്ടാകില്ല: ഹേമന്ത് സോറൻ

നിരവധി അധികം ആളുകളാണ് ധന്‍ബാദ് നഗരത്തില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത്. ഇവരില്‍ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെയും മറ്റ് 3000 ആളകള്‍ക്കെതിരെയുമാണ് പൊലീസ്  രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 

Sedition charges against CAA protesters in Dhanbad dropped assures Jharkhand  CM Hemant Soren
Author
Dhanbad, First Published Jan 9, 2020, 11:33 AM IST

ധന്‍ബാദ്: പ്രതികരിക്കുന്നവരെ  പേടിപ്പിച്ച് നിശബ്ദരാക്കാനുള്ളതല്ല നിയമങ്ങളെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ ഹേമന്ദ് സോറന്‍ നിര്‍ദേശം നല്‍കി. നിരവധി അധികം ആളുകളാണ് ധന്‍ബാദ് നഗരത്തില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത്. ഇവരില്‍ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെയും മറ്റ് 3000 ആളകള്‍ക്കെതിരെയുമാണ് പൊലീസ്  രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 

ജനങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നാനുളളതാണ് നിയമങ്ങള്‍. പേടിപ്പിച്ച് നിശബ്ദരാക്കാന്‍ നിയമ ഉപയോഗിക്കരുതെന്ന് ഹേമന്ദ് സോറന്‍ ട്വീറ്റില്‍ വിശദമാക്കി. പ്രതിഷേധിക്കുന്നവര്‍ ക്രമസമാധാനം പാലിക്കണമെന്നും ഹേമന്ദ് സോറന്‍ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി സുഖ്ദേവ് സിംഗ് സംസ്ഥാന പൊലീസ് മേധാവിയോട് വിവരം സംസാരിച്ചിട്ടുണ്ടെന്നും ഹേമന്ദ് സോറന്‍ വ്യക്തമാക്കി. വന്‍ ജനക്കൂട്ടത്തെ അനുമതി കൂടാതെ ഒരുമിച്ച് കൂട്ടി, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെ എഫ്ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. 

വസേപ്പൂരിലും, റന്‍ധിര്‍ വര്‍മ ചൗക്ക്, അരമോറിലുമായി നടന്ന പ്രതിഷേധത്തില്‍ നാലിയിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദു മുസ്‍ലിം ഐക്യം ആവശ്യപ്പെട്ടും, ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുദ്രാവാക്യങ്ങളും ചൊല്ലിക്കൊണ്ട്, ആസാദി വിളികളോടെയായിരുന്നു പ്രതിഷേധം നടന്നത്. ഇവരില്‍ ഏഴുപേരെ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്.

 

പ്രതിഷേധം നടത്താന്‍ നിരവധി തവണ അനുമതി ആവശ്യപ്പെട്ടതിന് ശേഷവും ജില്ലാ അധികാരികള്‍ നല്‍കാതിരുന്നതോടെയാണ് പ്രക്ഷോഭം സംഘടിപ്പിച്ചതെന്ന് പ്രതിഷേധ പ്രകടന സംഘാടകരിലൊരാളായ മുഹമ്മദ് നൗഷാദ് പറയുന്നു. നേരത്തെ പൊതുപരിപാടികള്‍ക്കായി എത്തുമ്പോള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നതിന് പകരം പുസ്തകം നല്‍കിയാല്‍ മതിയെന്ന ഹേമന്ദ് സോറന്‍റെ നിലപാട് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios