Asianet News MalayalamAsianet News Malayalam

പഠിക്കാന്‍ പ്രായമൊരു വെല്ലുവിളിയല്ല; മലയാളി അമ്മൂമ്മമാര്‍ക്ക് രാഷ്ട്രത്തിന്‍റെ ആദരം

ചുമ്മാ പാസ് മാര്‍ക്ക് വാങ്ങിപ്പോകാനൊന്നും ഈ അമ്മൂമ്മമാര്‍ തയ്യാറല്ല. 2018ലെ തുല്യതാ പരീക്ഷയില്‍ 100ല്‍ 98 മാര്‍ക്കും നേടിയാണ് ഇരുവരും രാഷ്ട്രപതിയുടെ ആദരവിന് അര്‍ഹരായത്.

senior citizens Karthiyani Amma, Bhageerathi Amma from kerala bags Nari Shakti Puraskar 2019 for excellence in education
Author
Thiruvananthapuram, First Published Mar 5, 2020, 8:28 AM IST

തിരുവനന്തപുരം: പഠിക്കാന്‍ പ്രായമൊരു വെല്ലുവിളിയല്ലെന്ന് തെളിയിച്ച മലയാളി അമ്മൂമ്മമാര്‍ക്ക് രാഷ്ട്രത്തിന്‍റെ ആദരവായി പുരസ്കാരം. മലയാളികളായ കാര്‍ത്ത്യായനി അമ്മയും ഭാഗീരഥി അമ്മയുമാണ് പഠന മികവിന് രാഷ്ട്രപതിയുടെ നാരീ ശക്തി പുരസ്കാരം നേടിയത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ഥികളാണ് ഈ അമ്മൂമ്മമാര്‍.

ചുമ്മാ പാസ് മാര്‍ക്ക് വാങ്ങിപ്പോകാനൊന്നും ഈ അമ്മൂമ്മമാര്‍ തയ്യാറല്ല. 2018ലെ തുല്യതാ പരീക്ഷയില്‍ 100ല്‍ 98 മാര്‍ക്കും നേടിയാണ് ഇരുവരും രാഷ്ട്രപതിയുടെ ആദരവിന് അര്‍ഹരായത്. കാര്‍ത്ത്യായനി അമ്മയ്ക്ക് 96 വയസാണ് പ്രായം. ഭാഗീരഥി അമ്മയ്ക്ക് 105 വയസ് പ്രായമുണ്ട്. 

Follow Us:
Download App:
  • android
  • ios