ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹം ഉള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം അദ്ദേഹം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു 71-കാരനായ അഹമ്മദ് പട്ടേല്‍.

കോവിഡ് പോസിറ്റീവായതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതി മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ നിരീക്ഷണത്തില്‍ തുടരുന്നു. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് മകൻ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.