സർക്കാരിനെയോ സർക്കാർ പദ്ധതികളെയോ വിമർശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാവില്ലെന്നും ഇതിനാല്‍ ചുമത്തപ്പെട്ട വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും നിയമോപദേശം
ദില്ലി: ജെഎന്‍യു രാജ്യദ്രോഹക്കേസില്‍ ദില്ലി പൊലീസിന് തിരിച്ചടി. കേസില്‍ കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് ദില്ലി സർക്കാരിന് നിയമോപദേശം ലഭിച്ചു. ദില്ലി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വസ്തുതാപരമായ പിഴവുണ്ടെന്ന സർവ്വകലാശാല ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷിന് അനുമതി നിഷേധിക്കാൻ നിയമോപദേശം നല്‍കിയിരിക്കുന്നത്
സർക്കാരിനെയോ സർക്കാർ പദ്ധതികളെയോ വിമർശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാവില്ല കേസിൽ കഴിഞ്ഞ ജനുവരി പതിനാലിനാണ് ദില്ലി പൊലീസ് കുറ്റപത്രം സമർപത്രം സമർപ്പിച്ചത്. കുറ്റപത്രം ഏകപക്ഷീയവും തിടുക്കത്തിൽ തയ്യാറാക്കിയതാണെന്നും ദില്ലി സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. 2016-ൽ അഫ്സൽ ഗുരു അനുസ്മരണത്തിനായി കനയ്യകുമാറിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒത്തുചേരുകയും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നുമാണ് കേസ്.
