Asianet News MalayalamAsianet News Malayalam

വനിതാ കോളേജിന്റെ മതിൽ ചാടിക്കടന്ന് വിദ്യാർഥികളെ മർദ്ദിച്ചു, ഏഴുപേർ പിടിയിൽ

പുറത്തുനിന്ന് അതിക്രമിച്ച് കടന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വിദ്യാർഥി സംഘടനയായ ഐസ ആവശ്യപ്പെട്ടു.

seven held for trespassing women college in Delhi prm
Author
First Published Mar 29, 2023, 8:38 AM IST

ദില്ലി: വനിതാ കോളേജിന്റെ മതിൽ ചാടിക്കടന്ന് വിദ്യാർഥികളെ മർദ്ദിച്ചെന്ന് പരാതി. ദില്ലി  യൂണിവേഴ്‌സിറ്റിയിലെ ഇന്ദ്രപ്രസ്ഥ വനിതാ കോളേജിലെക്കാണ് ഏഴുപേർ മതിൽ ചാടിക്കടന്ന് പ്രവേശിച്ചത്.  ചൊവ്വാഴ്ച 'ശ്രുതി' എന്ന രണ്ട് ദിവസത്തെ ആഘോഷപരിപാടി നടക്കുകയായിരുന്നു. പരിപാടിക്കിടെ നിരവധി പുരുഷന്മാർ മതിൽ ചാടിക്കടന്നെത്തി വിദ്യാർത്ഥികളെ ഉപദ്രവിച്ചതായി പരാതി ഉയർന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. നിരവധി പേരാണ് കോളേജിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് പുറത്തറിയാതിരിക്കാൻ കോളേജ് അധികൃതർ ഹോസ്റ്റലിൽ ഉള്ളവരെ പൂട്ടിയിട്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

പുറത്തുനിന്ന് അതിക്രമിച്ച് കടന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വിദ്യാർഥി സംഘടനയായ ഐസ ആവശ്യപ്പെട്ടു. സമാനമായ സംഭവം പലതവണ സംഭവിച്ചിട്ടുണ്ടെന്നും മിറാൻഡ ഹൗസിലും ഗാർഗി കോളേജിലും അനധികൃതമായി ആളുകൾ പ്രവേശിച്ചെന്നും വിദ്യാർത്ഥികൾ  പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മിറാൻഡ ഹൗസ് കോളേജിൽ നടന്ന പരിപാടിക്കിടെ സമാനമായ സംഭവം ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios