മുസഫര്‍ നഗറിലെ സോറം ഗ്രാമത്തില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടിയതായി ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. 

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതായി ആരോപണം. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മുസഫര്‍ നഗറിലെ സോറം ഗ്രാമത്തില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടിയതായി ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.

Scroll to load tweet…

കര്‍ഷകരോട് അനുഭാവപൂര്‍വം സംസാരിച്ചില്ലെങ്കിലും മാന്യമായി പെരുമാറണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ പ്രതിനിധികളുടെ ഗുണ്ടായിസം ഗ്രാമവാസികള്‍ സഹിക്കണോ എന്നും അദ്ദേഹം ചോദിച്ചു. വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മുസഫര്‍പുരിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തിരുന്നു.