ആ​ഗ്ര: രാജ്യത്ത് ജിഡിപി തകർച്ചയിൽ‌ അനുശോചന യോ​ഗം സംഘടിപ്പിച്ച് ആ​ഗ്രയിലെ പ്രാദേശിക കോൺ​ഗ്രസ് നേതാക്കൾ. ബിജെപിയെ പ​രിഹസിച്ചാണ് ഇവര്‌ അനുശോചന യോ​ഗം സംഘടിപ്പിച്ചത്. രാജ്യത്തെ മരിച്ച ജി‍‍ഡിപിക്ക് വേണ്ടി അനുശോചന യോ​​ഗം നടത്തിയതായി ആ​ഗ്രയിലെ കോൺ​ഗ്രസ് നേതാക്കൾ വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വിഷയത്തെച്ചൊല്ലി കോൺ​ഗ്രസ് പാർട്ടി നിരന്തരമായി ബിജെപിയെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട മറ്റ് സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ താഴ്ന്ന നിലയാണിത്.

നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും സർക്കാർ‌ ഇത് അവ​ഗണിക്കുകയാണെന്നും പ്രാദേശിക കോൺ​ഗ്രസ് നേതാവ് രാം ടണ്ടൻ‌ പറഞ്ഞു. ഒരു മനുഷ്യൻ മരിക്കുമ്പോൾ അനുശോചനം അർപ്പിക്കുന്നത് പോലെയാണ് ജിഡിപിയുടെ തകർച്ചയിൽ അനുശോചനയോ​ഗം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാരിന്റെ തെറ്റായ നയം കാരണമാണിതെന്നും ടണ്ടൻ പറഞ്ഞു. 

നിരവധി കോൺ​ഗ്രസ് പ്രവർത്തകർ ജിഡിപിയുടെ പോസ്റ്ററിന് മുന്നിൽ അനുശോചനം അറിയിക്കുകയും പൂക്കൾ അർപ്പിക്കുകയും ചെയ്തു. രണ്ട് മിനിറ്റ് നേരം നിശ്ശബ്ദത ആചരിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിഡ‍ിപി നിരക്ക് കുറയുന്നുണ്ടായിരുന്നെങ്കിലും മോദി സർക്കാർ അത് ശ്രദ്ധിച്ചില്ല. 2016-2017 കാലഘട്ടത്തിൽ വളരെ ആരോ​ഗ്യകരമായ വളർച്ചയാണ് ഉണ്ടായിരുന്നത്. ജിഡിപിയെ ആരോ 'കൊന്നുകളഞ്ഞതാ'യിട്ടാണ് അനുഭവപ്പെടുന്നതെന്നും ടണ്ടൻ പറഞ്ഞു. 

കഴിഞ്ഞ വർഷം മുതൽ ജിഡിപിയുടെ ആരോ​ഗ്യനില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് കോൺ​ഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അം​ഗം ഷബീർ അബ്ബാസ് പറഞ്ഞു. 2016 ൽ നവംബറിൽ ഇത്നി ഹൃദയാഘാതം സംഭവിച്ചു. 2017ൽ അതിന്റെ അവസ്ഥ ​ഗുരുതരമായി. 2018 ഒക്ടോബറോടെ ജിഡിപി വളർച്ച ശരിക്കും നിർണ്ണായകമായി  എന്നും അബ്ബാസ് പറഞ്ഞു.  2020 മാർച്ചിൽ ഐസിയുവിലായി, കോമ സ്റ്റേജിലായി. വളരെക്കാലം കോമയിൽ തുടർന്നതിന് ശേഷം ജിഡിപി മരിച്ചു. ജിഡിപി കുറയുന്നത് മോദി സർക്കാർ യഥാസമയം ശ്ര​ദ്ധിച്ചിരുന്നെങ്കിൽ രാജ്യം ലോകത്തിന് മുന്നിൽ മുഖം നഷ്ടപ്പെട്ട് നിൽക്കില്ലായിരുന്നു എന്ന് കോൺ​ഗ്രസ് നേതാവ് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഷെരീഫ് കേൽ പറഞ്ഞു.