വാലന്‍റൈന്‍സ് ഡേ ആഘോഷിക്കാന്‍ മോദിയെ ക്ഷണിച്ച് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. #TumKabAaoge എന്ന ഹാഷ്ടാഗില്‍ മോദിയെ ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ദില്ലി: പ്രണയദിനം തങ്ങള്‍ക്കൊപ്പമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. ഷഹീന്‍ബാഗിലേക്ക് മോദിയെത്തി സംസാരിക്കണമെന്നും സമ്മാനം വാങ്ങണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് മോദിയെ ഇവര്‍ ഷഹീന്‍ബാഗിലേക്ക് ക്ഷണിച്ചത്.
'ഷഹീന്‍ബാഗിലെത്തി പ്രണയദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്നേഹത്തോടെ ക്ഷണിക്കുന്നു'- #TumKabAaoge എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പ്രചരിച്ച പോസ്റ്റുകളിലൊന്നില്‍ പറയുന്നു. ഡിസംബര്‍ 15 മുതലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം ആരംഭിച്ചത്.
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
