മുംബൈ: സഹകരണ ബാങ്ക് അഴിമതിക്കേസിൽ മുംബൈ എൻഫോഴ്സ്മെന്റ് ഓഫീസിൽ സ്വമേധയാ ഹാജരാകാനുള്ള തീരുമാനത്തിൽ നിന്ന് ശരത് പവാർ പിൻമാറി. ഓഫീസിലെത്തിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും പിൻമാറണമെന്നും ഉള്ള പൊലീസിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം. 

സഹകരണ ബാങ്ക് അഴിമതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ പ്രതിചേർക്കപ്പെട്ട പവാർ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. ഇന്ന് പവാർ ഇഡി ഓഫീസിൽ ഹാജരാകും എന്ന് അറിയിച്ചിരുന്നതിനാൽ ഓഫീസ് പരിസരത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. 

എങ്കിലും രാവിലെ മുതൽ ഓഫീസിന് സമീപത്തേക്ക് എൻസിപി പ്രവർത്തകർ സംഘം ചേർന്ന് എത്തിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസിൽ എത്താനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് പൊലീസ് പവാറിനോട് ആവശ്യപ്പെട്ടത്.

Read Also: എൻഫോഴ്സ്മെന്‍റ് ക്ഷണിക്കാതെ തന്നെ മൊഴി നല്‍കാന്‍ ശരത് പവാര്‍: തടയാന്‍ പൊലീസ്