കടിച്ചാല്‍ പൊട്ടാത്ത കൊവിഡ് മരുന്നുകൾക്ക് ശശി തരൂരാണോ പേരിട്ടതെന്ന് കെ ടി രാമറാവു ട്വിറ്ററില്‍ കുറിച്ചു...

ദില്ലി: കൊവിഡ് വ്യാപിക്കുന്നതിനിടെ ഏറ്റവും പ്രധാനമായി ആവശ്യമാകുന്നത് കൊവിഡ് മരുന്നുകളാണ്. എന്നാൽ ഈ മരുന്നുകളുടെ പേരിൽ ആണ് ഇപ്പോൾ ട്വിറ്ററിൽ ട്രോളുകൾ. കൊവിഡ് മരുന്നുകളുടെ പേരില്‍ ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി തെലങ്കാന മന്ത്രി കെടി രാമറാവു രം​ഗത്തെത്തിയിരിക്കുകയാണ്. കടിച്ചാല്‍ പൊട്ടാത്ത കൊവിഡ് മരുന്നുകൾക്ക് ശശി തരൂരാണോ പേരിട്ടതെന്ന് കെ ടി രാമറാവു ട്വിറ്ററില്‍ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്ന് മറുപടി നല്‍കിയ ശശി തരൂ‍ർ, താനായിരുന്നെങ്കില്‍ കൊറോണിലെന്നോ ഗോകൊറോണാഗോയെന്നോ പേരിടുമായിരുന്നെന്നും ട്വീറ്റ് ചെയ്തു. രണ്ടുപേരുടെയും ട്വീറ്റുകൾ ആയിരക്കണക്കിന് പേരാണ് പങ്കുവച്ചത്. ഇതിന് നിരവധി പേർ രസകരമായ മറുപടികളും നൽകിയിട്ടുണ്ട്. ശശി തരൂരിന്റെ ട്വീറ്റുകളും ഇം​ഗ്ലീഷ് പദപ്രയോ​ഗങ്ങളും സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാണ്. 

Scroll to load tweet…