കർഫ്യൂവിന് പിന്തുണ നൽകി കൊണ്ട് താൻ ഇന്ന് ദില്ലിയിലെ വസതിയിലാണ് ഉള്ളതെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

ദില്ലി: കൊവി‍ഡ് 19 ന്റെ വ്യാപനം തടയാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് പിന്തുണയുമായി ശശി തരൂർ എംപി. കർഫ്യൂവിന് പിന്തുണ നൽകി കൊണ്ട് താൻ ഇന്ന് ദില്ലിയിലെ വസതിയിലാണ് ഉള്ളതെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

"ജനതാ കർഫ്യൂവിന് പിന്തുണ നൽകി ഞാൻ ഇന്ന് ദില്ലിയിലെ വീട്ടിലാണ് ഉള്ളത്. സ്വയം ആരോ​ഗ്യം കാത്തു സൂക്ഷിച്ചുകൊണ്ടാണ് നമ്മുടെ ആരോ​ഗ്യത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആരോ​ഗ്യപ്രവർത്തകർക്ക് നന്ദി പറയേണ്ടത്. അല്ലാതെ അവരുടെ ഭാരങ്ങൾ വർധിപ്പിച്ചുകൊണ്ടല്ല," ശശി തരൂർ ട്വീറ്റ് ചെയ്തു.

Scroll to load tweet…