ജാമിയ മിലിയ സർവകലാശാലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. ശശി തരൂരിന്റെ നിലപാട് ഇസ്ലാം വിരുദ്ധമാണെന്നാരോപിച്ചായിരുന്നു തടയാൻ ശ്രമിച്ചത്.
ദില്ലി: ദില്ലിയിൽ ശശി തരൂർ എംപിയുടെ വാഹനം തടയാൻ ശ്രമം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ശശി തരൂരിന്‍റെ വാഹനം തടയാൻ ഒരു സംഘം ശ്രമിച്ചത്.
ശശി തരൂർ ഇസ്ലാം വിരുദ്ധനാണെന്നാരോപിച്ചായിരുന്നു തടയാനുള്ള നീക്കം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചെറിയ സംഘമാണ് ശശി തരൂരിന്‍റെ വാഹനം തടയാൻ ശ്രമിച്ചത്. എന്നാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ശശി തരൂർ എംപിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
Scroll to load tweet…
