Asianet News MalayalamAsianet News Malayalam

'പൊഗോണോട്രോഫി'; മോദിയെ ഉദാഹരിച്ച് പുതിയ വാക്ക് പരിചയപ്പെടുത്തി ശശി തരൂർ

സോഷ്യൽ മീഡിയയിലെ നിരന്തര ആവശ്യം മാനിച്ച് പുതിയൊരു വാക്കുമായി എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. 'പൊഗോണോട്രോഫി' എന്നതാണ് പുതുതായി പരിചയപ്പെടുത്തുന്ന വാക്ക്.

Shashi Tharoor shares a new word refers to PM Modi while explaining its meaning
Author
India, First Published Jul 2, 2021, 5:49 PM IST

ദില്ലി: പലപ്പോഴും, ട്വിറ്ററിൽ പുതിയ വാക്കുകൾ പരിചയപ്പെടുത്തി എത്തുന്ന ഒരു പൊളിട്ടിക്കൽ സെലിബ്രേറ്റിയാണ് ശശി തരൂർ. കുറച്ചുകാലമായി പുതിയ വാക്കുകളൊന്നും അവതരിപ്പിച്ചിരുന്നില്ല തരൂർ. സോഷ്യൽ മീഡിയയിലെ നിരന്തര ആവശ്യം മാനിച്ച് പുതിയൊരു വാക്കുമായി എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. 'പൊഗോണോട്രോഫി' എന്നതാണ് പുതുതായി പരിചയപ്പെടുത്തുന്ന വാക്ക്.

തരൂർ വാക്ക് അവതരിപ്പിക്കുന്നു ബാക്കിയുള്ളവർ അർത്ഥം തിരയുന്നു എന്നതാണ്  സാധാരണ കാഴ്ചകളിലെ പതിവ്. ഇത്തവണ ചെറിയൊരു തിരുത്തുണ്ട്. വാക്കിന്റെ അർത്ഥവും തരൂർ ട്വീറ്റിൽ തന്നെ ചേർത്തിട്ടുണ്ട്. 'താടിയും മീശയും വളർത്തി പരിപാലിക്കുന്ന കല'- എന്നതാണ് പൊഗോണോട്രോഫിയുടെ അർത്ഥം. 

'തന്റെ സുഹൃത്ത്, സാമ്പത്തിക വിദഗ്ധനായ രതിൻ റോയ് പുതിയൊരു വാക്ക് പഠിപ്പിച്ചു, 'പൊഗോണോട്രോഫി' 'താടിയോ മീശയോ വളർത്തൽ, അഥവാ കൃഷി', പ്രധാനമന്ത്രിയുടെ പൊഗോണോട്രോഫി മഹാമാരിക്കാലത്തെ മുൻകരുതലാണ്'- എന്നുമാണ് തരൂർ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചെഴുതിയ പുതിയ ട്വീറ്റും വാക്കും ശ്രദ്ധേയമാവുകയാണ്. ഡോക്ടർ പ്രിയ ആനന്ദ് എന്ന ട്വിറ്റർ ഐഡിയിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തരൂർ പുതിയ വാക്ക് പരിചയപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios