ആടുകള്‍ തീറ്റ തേടി പോയപ്പോള്‍ പെട്ടെന്ന് കാട്ടിനുള്ളില്‍ നിന്നും എത്തിയ കരടി ഹജാമിന്‍റെ മുകളിലേക്ക് ചാടി വീണു. പ്രാണരക്ഷാര്‍ത്ഥം കരടിയുമായി മല്‍പ്പിടുത്തം നടത്തിയെങ്കിലും കരടി പിടിവിട്ടില്ല.

ദോഡ (ജമ്മു കാശ്മീര്‍): കരടിയുടെ ആക്രമണത്തില്‍ ആട്ടിടയന് ഗുരുതര പരിക്കേറ്റു. ജമ്മു കാശ്മീരിലെ ദോഡയിലാണ് ആടുകള്‍ക്ക് തീറ്റ കൊടുക്കാന്‍ കൊണ്ടുപോയ ആട്ടിടയനെ കരടി ആക്രമിച്ചത്. 

ഞായറാഴ്ച ആടുകളുമായി പോയ അബ്ദുള്‍ സമാദ് ഹജാമിനാണ് കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ആടുകള്‍ തീറ്റ തേടി പോയപ്പോള്‍ പെട്ടെന്ന് കാടിനുള്ളില്‍ നിന്നും എത്തിയ കരടി ഹജാമിന്‍റെ മുകളിലേക്ക് ചാടി വീണു. പ്രാണരക്ഷാര്‍ത്ഥം കരടിയുമായി മല്‍പ്പിടുത്തം നടത്തിയെങ്കിലും കരടി പിടിവിട്ടില്ല.

സംഭവം കണ്ട ഇയാളുടെ സുഹൃത്ത് ശബ്ദമുണ്ടാക്കുകയും കല്ലെറിയുകയും ചെയ്തതോടെ കരടി കാട്ടിലേക്ക് ഓടിപ്പോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹജാമിന്‍റെ ചികിത്സ പുരോഗമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.