മുംബൈ: ഓഫീസിലെ സ്ഥിരം സന്ദർശകനായ പാർട്ടി പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈ ദാദറിലെ ശിവസേനാ ഭവൻ അടച്ചു. സ്ഥാപകദിനം ആഘോഷിക്കാൻ ഉദ്ദവ് താക്കറെയും ആദിത്യ താക്കറെയും ഉൾപ്പടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച ഈ ഓഫീസിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചത്. കെട്ടിടം അണുവിമുക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ മാസം അവസാനം വരെ ശിവസേനാ ഭവൻ അടച്ചിടുമെന്നും പാര്‍ട്ടി മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രവാസികളുടെ മടക്കം: കേരളത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം നിയന്ത്രണവിധേയമാക്കാൻ ഇതുവരേയും സാധിച്ചിട്ടില്ല. മഹാരാഷ്ട്രയ്ക്കൊപ്പം ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിലും രോഗവ്യാപനം കൂടുകയാണ്. അതേ സമയം രാജ്യത്തെ കൊവിഡ‍് ബാധിതരുടെ എണ്ണം  നാലരലക്ഷത്തിലേക്ക് കടക്കുകയാണ് ഇതുവരെ 4,40,215 പേരാണ് ആകെ രോഗ ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 14,011 പേർ രോഗികളായി. 312 പേർ  കൂടി മരിച്ചതോടെ ആകെ മരണം പതിനാലായിരം കടന്നു. അതേ സമയം 14,011 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

കൊവിഡ് ആശങ്കയിൽ തലസ്ഥാനം, പത്തുദിവസത്തേക്ക് കർശന നിയന്ത്രണം