കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റിൽ രാത്രി 8.30 ഓടെയാണ് രജനി കുഡാൽക്കറുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുർള : ശിവസേന എംഎൽഎയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ. മങ്കേഷ് കുഡാല്‍ക്കര്‍ ഭാര്യ രജനിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ കുർള മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് മങ്കേഷ്.
രജനിയെ ഞായറാഴ്ച മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കുർള ഈസ്റ്റിലെ നെഹ്‌റു നഗർ പ്രദേശത്തുള്ള ഡിഗ്‌നിറ്റി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റിൽ രാത്രി 8.30 ഓടെയാണ് രജനി കുഡാൽക്കറുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
"പ്രാഥമിക വിവരം അനുസരിച്ച്, അവൾ ആത്മഹത്യ ചെയ്തു എന്നാണ് അനുമാനം, കാരണം ഇതുവരെ വ്യക്തമായിട്ടില്ല," നെഹ്‌റു നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. ഹെല്‍പ്പ് ലൈന്‍ - 104)
