ഭോപ്പാൽ: പശുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്താന്‍ മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ 'ഗോ മന്ത്രിസഭ' രൂപവത്കരിച്ചതായി​ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​സിങ് ചൗഹാൻ. മിനി മന്ത്രിസഭ രൂപവത്​കരിക്കുന്നതിന്​ ആവശ്യമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 

ആഭ്യന്തരം, മൃഗസംരക്ഷണം, വനം, പഞ്ചായത്ത്​-ഗ്രാമീണ വികസനം, കർഷക ക്ഷേമ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടുന്നതായിരിക്കും  'ഗോ മന്ത്രിസഭ' എന്ന്  ചൗഹാൻ ട്വീറ്റ്​ ചെയ്തു. മന്ത്രിസഭയുടെ ആദ്യ യോഗം ഗോപാഷ്ടമി നാളായ നവംബർ 22ന്​ അഗർമാൽവയിലെ ഗോശാലയില്‍ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അതേ സമയം ഗോമന്ത്രാലയം സ്ഥാപിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനമെന്നും ഇപ്പോൾ 'ഗോ മന്ത്രിസഭയാണ്​ രൂപവത്​കരിക്കുന്നതെന്നും കോൺഗ്രസ്​നേതാവ്​കമൽനാഥ്​ആരോപിച്ചു.