Asianet News MalayalamAsianet News Malayalam

അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ വ്യാജ വീഡിയോയുമായി വീണ്ടും പാക് നുണപ്രചരണം

ഈ വീഡിയോയില്‍ തന്നെ ഏതാണ്ട് 20 ഓളം എഡിറ്റുകള്‍ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യയില്‍ ഫോറന്‍സിക്ക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു അന്ന് തന്നെ.

Shoddy editing exposes Pakistan ploy to use Wg Cdr Abhinandan for propaganda
Author
New Delhi, First Published Feb 27, 2021, 2:14 PM IST

ദില്ലി: 2019 ല്‍ പാകിസ്ഥാന്‍ എഫ് 16 വിമാനം വെടിവച്ചിട്ട ശേഷം പാക് മണ്ണില്‍ പിടിയിലായ ഇന്ത്യന്‍ വ്യോമസോന വിംഗ് കമാന്‍റര്‍ അഭിനന്ദ് വര്‍ദ്ധമാന്‍റെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോയുമായി വീണ്ടും പാകിസ്ഥാന്റെ നുണപ്രചരണം. അഭിനന്ദിനെ പാകിസ്ഥാന്‍ വിട്ടയച്ചതിന്റെ രണ്ടാം വാര്‍ഷികം അടുക്കുമ്പോഴാണ് ഈ പ്രചരണം നടക്കുന്നത് എന്നാണ് ന്യൂസബിള്‍ റിപ്പോര്‍ട്ട് പറയുന്നത്.

പാകിസ്ഥാന്‍ ഇന്‍റര്‍ സര്‍വീസിന്‍റെ പിആര്‍‍ വിഭാഗമാണ് രണ്ട് മിനുട്ട് വീഡിയോ മുന്‍പ് അഭിനന്ദനെ പാക് തടങ്കലില്‍ വച്ച സമയത്ത് പുറത്തിറക്കിയത്. വീഡിയോയില്‍ പാകിസ്ഥാനെ നന്നായി ചിത്രീകരിക്കാനും. പാകിസ്ഥാന്‍ സൈന്യത്തിന്റെ അധിനിവേശ കശ്മീര്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ ഇടപെടല്‍ മറച്ചുവയ്ക്കാനുമാണ് ശ്രമിക്കുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ തന്നെ ഏതാണ്ട് 20 ഓളം എഡിറ്റുകള്‍ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യയില്‍ ഫോറന്‍സിക്ക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു അന്ന് തന്നെ.

ഈ വീഡിയോ വീണ്ടും പ്രചരിക്കുന്നു എന്നാണ് സൂചന. 2019 ഫെബ്രുവരി 14ന് 40 സിആര്‍പിഎഫ് ജവാന്മാര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഈ ആക്രമണത്തിന് ഉത്തരവാദികളായ ജെയ്ഷ്- ഇ- മുഹമ്മദ് തീവ്രവാദികളുടെ പാകിസ്ഥാനിലെ ബലാക്കോട്ടിലെ ക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്.

ഇതിനിടെയാണ് പാക് വിമാനം വെടിവച്ചിട്ട ഇന്ത്യയുടെ വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലാകുന്നു. അവിടുന്ന് പിടിച്ച വീഡിയോയാണ് പിന്നീട് എഡിറ്റുകള്‍ നടത്തി പ്രചരിപ്പിച്ചത്. ഇത് ഇന്ത്യ പലപ്പോഴും തെളിവുകള്‍ അടക്കം തള്ളിയിട്ടും ഇപ്പോഴും തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. 
 

Follow Us:
Download App:
  • android
  • ios