Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം അരുത്, സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ  കക്ഷി നേതാക്കൾ തൃപ്തി രേഖപ്പെടുത്തി...

Should be no politics in the defense of covid and the states should stand united says pm
Author
Delhi, First Published Jul 20, 2021, 11:14 PM IST

ദില്ലി: കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം പാടില്ലെന്ന് പ്രധാനമന്ത്രി. കോവിഡ് സ്ഥിതി ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ഒറ്റക്കെട്ടായി നിൽക്കാൻ ആവശ്യപ്പെട്ടത്.വാക്സീൻ വിതരണം ജില്ലാതലത്തിൽ കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ  കക്ഷി നേതാക്കൾ തൃപ്തി രേഖപ്പെടുത്തി. കൂടുതൽ വാക്സിനുകൾ ഉടൻ ലഭ്യമാക്കും എന്നും യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. കോവാക്സിന്റെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള നടപടികൾ വേഗത്തിൽ  ആക്കാൻ വിവിധ പാർട്ടികൾ യോഗത്തിൽ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios