കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ  ഹർജി നൽകിയത്. 

ദില്ലി : മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ പ്രതിയായ ഇഡി കേസ് കേരളത്തിലേക്ക് മാറ്റില്ല. യുപിയിൽ നിന്നും കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസിലെ ഒന്നാം പ്രതി കെ എ റൗഫ് ഷെരീഫ് നൽകിയ ഹർജി ജസ്റ്റിസ് രാമസുബ്രഹ്‌മണ്യം അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. കേസ് രജിസ്റ്റർ ചെയ്തതും ഭൂരിപക്ഷം സാക്ഷികളും കേരളത്തിലായതിനാൽ യുപിയിൽ നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. 2018 ലാണ് ഇഡി പോപുപ്പലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസ് റൌഫ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തത്. പിന്നീട് ഹാഥ്റാസിലെ സംഭവങ്ങൾക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. എന്നാൽ ഹാഥ്റാസ് സംഭവുമായി കൂട്ടിക്കെട്ടി യുപിയിൽ വിചാരണ അനുവദിക്കരുതെന്നായിരുന്നു റൗഫിന്റെ പ്രധാനആവശ്യം .ഹാഥ്റാസ് കേസിൽ പ്രതിയായതോടെയാണ് കാപ്പനെയും ഇഡി കേസിൽ പ്രതിയാക്കുന്നത് . 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ആറ് കേസുകളിലായി പിടികൂടിയത് 5 കിലോയിലധികം സ്വർണം

YouTube video player

YouTube video player